കാപ്പ നിയമപ്രകാരം അറസ്റ്റിൽ
1437471
Saturday, July 20, 2024 3:28 AM IST
ചെറായി: കൊലക്കേസിലെ പ്രതിയായ യുവാവിനെ മുനമ്പം പോലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുഴുപ്പിള്ളി അഞ്ചലശ്ശേരി സുദർശനന്റെ മകൻ കുഞ്ഞൻ എന്ന് വിളിക്കുന്ന ആദർശ് (26) ആണ് അറസ്റ്റിലായത്.
മറ്റൊരു വധശ്രമക്കേസിൽ റിമാൻഡിൽ ആയി ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനെയാണ് വീണ്ടും അറസ്റ്റിലായത്. നേരത്തെ കാപ്പ യനുസരിച്ച് നല്ല നടപ്പ് ജാമ്യംനേടിയിരുന്ന പ്രതി വീണ്ടും കുറ്റകൃത്യം ചെയ്തതിനെ തുടർന്ന് പോലീസ് റിപ്പോർട്ടിന്റെ സ്ഥാനത്തിലാണ് നടപടി.