കെ.പി. ഏബ്രഹാം വാളകം പഞ്ചായത്ത് പ്രസിഡന്റ്
1437206
Friday, July 19, 2024 3:54 AM IST
മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെ.പി. ഏബ്രഹാമിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ധാരണയനുസരിച്ച് രണ്ട് വർഷം പൂർത്തിയായ ബിനോ കെ. ചെറിയാൻ രാജിവച്ചിരുന്നു. ഇതേതുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
പിഡബ്ലുഡി എഎക്സി ജൂലിൻ ജോസ് വരണാധികാരിയായിരുന്നു. യുഡിഎഫിന് ഏഴും എൽഡിഎഫിന് നാല് വോട്ടും ലഭിച്ചു. സിപിഎമ്മിലെ പി.പി. മത്തായിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ബിജെപി അംഗം വിട്ടുനിന്നു.