ഹോട്ടൽ അടച്ചുപൂട്ടാത്തതിൽ യുഡിഎഫ് പ്രതിഷേധം
1437194
Friday, July 19, 2024 3:40 AM IST
കരുമാലൂർ: ആലുവ പറവൂർ കെഎസ്ആർടിസി റോഡിൽ കരുമാലൂർ ഷാപ്പുപടിയിൽ നിലം നികത്തി അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടൽ അടച്ചു പൂട്ടാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം.
കമ്മിറ്റിയിൽ നിന്നു വക്കൗട്ട് നടത്തിയ ശേഷം ഡയസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ലൈസൻസും രേഖകളും ഇല്ലാതെ നിലം നികത്തി നിർമിച്ച ഹോട്ടൽ അടച്ചുപൂട്ടും വരെ ഭരണസമിതി യോഗം ചേരാൻ അനുവദിക്കില്ലെന്നു പഞ്ചായത്ത് പ്രതിപക്ഷമായ യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.