അന്താരാഷ്ട്ര നീതിന്യായ ദിനാചരണം നടത്തി
1437190
Friday, July 19, 2024 3:40 AM IST
അങ്കമാലി: മേരിമാതാ പ്രൊവിന്‍സിന്റെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ വിന്‍സന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റി സെന്റര്‍ ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റിന്റെ(വിഎസ്എസ്സിആര്ഡി) നേതൃത്വത്തില്‍ അന്താരാഷ്ട്ര നീതിന്യായ ദിനാചരണം സംഘടിപ്പിച്ചു. വയോജനങ്ങളുടെ കൂട്ടായ്മയായ ഡിഫോസ്ക അംഗങ്ങള്‍ക്കായി മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന-ക്ഷേമ നിയമം എന്ന വിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തി.
മേരിമാതാ പ്രോവിന്‍സ് സോഷ്യല്‍ വര്‍ക്ക് ഡയറക്ടറും വിഎസ്എസ്സിആര്ഡി എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. ഡിബിന്‍ പെരിഞ്ചേരി ഉദ്ഘാടനം ചെയ്തു. ഡീപോള്‍ സര്‍വീസ് പ്രൊവൈഡിംഗ് സെന്റര്‍ ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ജെന്‍സി ജോസ് ക്ലാസെടുത്തു.
വിഎസ്എസ്സിആര്ഡി സോഷ്യല്‍ വര്‍ക്കര്‍ നൈജില്‍ ജോര്‍ജ്, സ്റ്റാഫ് അംഗങ്ങളായ ജോബ് ആന്റണി, സന്ധ്യ ഏബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. അങ്കമാലി ഡീപോള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ നൂറിലധികം പേര് പങ്കെടുത്തു.