ചെമ്മീന്‍ നിരോധനത്തിനെതിരെ പ്രതിഷേധം
1437185
Friday, July 19, 2024 3:28 AM IST
കൊച്ചി: വലകളില്‍ കടലാമ കയറുന്നത് തടയുന്ന സംവിധാനം ഘടിപ്പിച്ചില്ലെന്നാരോപിച്ച് അമേരിക്ക നടത്തുന്ന വ്യാപാര ഉപരോധത്തിനെതിരെ കൊച്ചിയിലെ സിഐഎഫ്ടി ആസ്ഥാനത്തേക്ക് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.
കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് മുന്‍ മന്ത്രി എസ്. ശര്‍മ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ചെമ്മീന്‍ ഉത്പാദക സംഘടനയുടെ സങ്കുചിത സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് അമേരിക്ക ഉപരോധം അടിച്ചേല്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അശോകന് അധ്യക്ഷത വഹിച്ചു. വി. ദിനകരന് മുഖ്യപ്രഭാഷണം നടത്തി.