കാപ്പ ചുമത്തി നാടുകടത്തി
1437184
Friday, July 19, 2024 3:28 AM IST
കൊച്ചി: കൊച്ചി സിറ്റിയിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. നെട്ടൂര്‍ സ്വദേശി ചെളി വിനോദ് എന്നു വിളിക്കുന്ന വിനോദ് ആന്റണി(34) യെയാണ് നാടുകടത്തിയത്.
പ്രതി കൊച്ചി സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതും, പ്രദേശത്ത് ഏതെങ്കിലുംപ്രവര്ത്തനങ്ങളില് ഏര്‍പ്പെടുന്നതും ആറ് മാസത്തേക്ക് തടഞ്ഞിട്ടുണ്ട്. കൊള്ള യും കൊലയുമടക്കം നിരവധി കേസുകളിൽ പ്രതിയാണിയാൾ