സൂപ്പർ ഫാസ്റ്റ് റോഡിലെ കുഴിയിൽ താഴ്ന്നു
1437022
Thursday, July 18, 2024 6:45 AM IST
അരൂർ: ദേശീയപാതയിൽ അറ്റകുറ്റപണികൾ നടക്കുന്ന ഭാഗത്തെ കുഴിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് താഴ്ന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് കോഴിക്കോട്ടേക്ക് പോവുകയിരുന്നു ബസ് അരൂർ പമ്പിന് സമീപമുള്ള കുഴിയിൽ താഴ്ന്നത്.
ഇതോടെ മണിക്കൂറുകൾ ഗതാഗതം താറുമാറായി. പെരുവഴിയിലായ യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു. കനത്ത മഴയിൽ പുനർ നിർമിച്ച ഭാഗങ്ങളിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. തോരാതെ പെയ്യുന്ന മഴയിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ താറുമാറായി.