കാറിന് മുകളിൽ മരക്കൊമ്പ് ഒടിഞ്ഞു വീണു
1437020
Thursday, July 18, 2024 6:45 AM IST
നെടുമ്പാശേരി: കാറിന് മുകളിൽ മരക്കൊമ്പ് ഒടിഞ്ഞു വീണു. ഇന്നലെ വൈകിട്ട് 3.30 ഓടെ വിമാനത്താവളത്തിന് മുന്നിൽ നെടുമ്പാശേരി - കാലടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലാണ് മരക്കൊമ്പ് ഒടിഞ്ഞു വീണത്.
ഈ സമയം വാഹനത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കിയശേഷം റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അപകടത്തെതുടർന്ന് മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. അങ്കമാലിയിൽനിന്നു അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.