കാന വൃത്തിയാക്കി: നാലാം ദിനം നസ്രത്ത് റോഡിലെ വെള്ളക്കെട്ടിന് ശമനം
1437019
Thursday, July 18, 2024 6:45 AM IST
ആലുവ: കാന വൃത്തിയാക്കാൻ ആലുവ നഗരസഭ തയാറായതോടെ നസ്രത്ത് റോഡിലെ വെള്ളക്കെട്ടിന് ശമനമായി. പ്രദേശവാസികളുടെ നിരന്തര പരാതിയെതുടർന്നാണ് ഇന്നലെ ഉച്ചയോടെ കാന വൃത്തിയാക്കാൻ നഗരസഭ തയാറായത്.
കഴിഞ്ഞ മഴയിൽ ഞായറാഴ്ച്ച മുതൽ നസ്രത്ത് റോഡിലെയും ബൈ ലെയ്നുകളിലേയും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായിരുന്നു.
വെള്ളക്കെട്ട് സംബന്ധിച്ച് പലതവണ ആലുവ മുനിസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മൂന്ന് ദിവസമെടുത്താണ് നടപടി ഉണ്ടായത്. നഗരസഭ ചെയർമാന്റെ വാർഡ് കൂടിയാണത്. റോഡിലെ കാനയിൽ മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കാതിരുന്നതാണ് വെള്ളക്കെട്ടിന് കാരണമായത്.