ഡിസിഎല്‍ പ്രവര്‍ത്തനത്തില്‍ 40 വര്‍ഷം: വി.ടി. വര്‍ഗീസിന് ആദരം
1437015
Thursday, July 18, 2024 6:45 AM IST
അങ്കമാലി: ദീപിക ബാലസഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ കറുകുറ്റി സ്റ്റാര്‍ ജീസസ് ഹൈസ്കൂള്‍ അധ്യാപകന് വി.ടി. വര്‍ഗീസിനെ ആദരിച്ചു. പ്രധാനാധ്യാപകന് ഫാ. ജോണി ചിറയ്ക്കല്‍ പൊന്നാടയണിയിച്ചു. ഡിസിഎല്‍ പ്രവിശ്യാ കോ ഓർഡിനേറ്റര്‍ ജി.യു. വര്‍ഗീസ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസെടുത്തു. പി.എ. ദേവസി, എസ്താ മേരി വര്‍ഗീസ്, അലക്സ് ജോസ്, ലാലു ഉറുമീസ്, വിദ്യാ മാര്ട്ടിന് എന്നിവര്‍ പ്രസംഗിച്ചു.