ഉമ്മൻചാണ്ടി അനുസ്മരണം
1437011
Thursday, July 18, 2024 6:45 AM IST
തൃപ്പൂണിത്തുറ: കോൺഗ്രസ് എരൂർ മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി എരൂർ ആസാദ് പാർക്കിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കേശവൻ അധ്യക്ഷത വഹിച്ചു.
ആലുവ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം അനുസ്മരണം യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. മുജീബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ച്ച്. അസ്ലം അധ്യക്ഷനായി.
അങ്കമാലി: മഹിളാ കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി, ഡിസിസി ജനറല്‍ സെക്രട്ടറി കെ.പി. ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.