തോട്ടറ പുഞ്ചയുടെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന്
1435948
Sunday, July 14, 2024 5:04 AM IST
പിറവം: ജില്ലയുടെ നെല്ലറയായി അറിയപ്പെടുന്ന തൊട്ടറ പുഞ്ചയുടെ വെള്ളക്കെട്ട് പരിഹരിച്ചുകൊണ്ട് നെൽകൃഷിയെയും കർഷകരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രിക്ക് സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മറ്റി നിവേദനം നൽകി.
വെള്ളക്കെട്ട് പരിഹരിക്കുന്നതിനും തോടുകളിലെ എക്കലും, പായലും നീക്കം ചെയ്യുവാനുള്ള പ്രവർത്തനവും പൂർത്തിയാക്കാൻ ഇറിഗേഷൻ വകുപ്പിൽ നിർദേശം നൽകാമെന്ന് മന്ത്രി ഉറപ്പ് നല്കി. സിപിഐ പിറവം മണ്ഡലം സെക്രട്ടറിയേറ്റഗം കെ.പി. ഷാജഹാൻ, ആമ്പല്ലൂർ എൽസി അമൽ മാത്യു, അസി. സെക്രട്ടറി പി.കെ. രാജേഷ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.