കിലോക്കണക്കിന് കാർഷികോത്പന്നങ്ങൾ കവർച്ച ചെയ്തു
1435937
Sunday, July 14, 2024 4:53 AM IST
തിരുമാറാടി: കാക്കൂരിൽ രണ്ട് വീടുകളിൽനിന്ന് കാർഷികോത്പന്നങ്ങൾ കവർച്ച ചെയ്തു. കാക്കൂർ, വെട്ടിമൂട് റോഡിൽ കോലാനിക്കൽ ജോർജിന്റെ വീട്ടിൽ നിന്ന് രണ്ടു ചാക്കുകളിലായി നിറച്ചുവച്ചിരുന്ന 85 കിലോ കുരുമുളകും, ഒരു ചാക്ക് കോട്ടടക്കയും ചെന്പ് പാത്രങ്ങളുമാണ് കവർന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
തൊട്ടടുത്ത പാണ്ടിപ്പിള്ളിൽ വർഗീസിന്റെ വീട്ടിൽ നിന്നും ഇരുപത് കിലോയോളം റബർ ഷീറ്റും, രണ്ട് ടാർപ്പൊളിൻ ഷീറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പരാതിയെത്തുടർന്ന് കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
മുന്പും ഈ പ്രദേശങ്ങളിൽ മോഷണങ്ങൾ നടന്നതായി നാട്ടുകാർ പറയുന്നു. തിരുമാറാടി പഞ്ചായത്തിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.