റവ. മണ്ണാറപ്രായിൽ സ്മാരക ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കം
1435935
Sunday, July 14, 2024 4:53 AM IST
ആലുവ: കാഴ്ചപരിമിതിയുള്ളവർക്കായി നടത്തുന്ന റവ. മണ്ണാറപ്രായിൽ അഖില കേരള ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. തോട്ടുമുഖം വൈഎംസിഎ ക്യാമ്പ് സെന്ററിൽ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ സെലക്ഷൻ നേടിയ ആയിഷ സയ്നബ് ആദ്യ കരു നീക്കി മത്സരത്തിന് തുടക്കം കുറിച്ചു.
ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഡോ. ടോണി ഫെർണാണ്ടസ്, ജിജി വെണ്ട്രപ്പിള്ളീൽ, ജി.ഇസഡ്. പുത്തൻപീടിക, ജോൺസൻ കെ. പൗലോസ്, പ്രതീഷ് പോൾ, ലിജോ മണ്ണാറപ്രായിൽ, അബ്ദുൾ നജീബ്, കെ.കെ. പ്രദീപ് എന്നിവർ പ്രസംഗിച്ചു. മത്സരങ്ങൾ നാളെ സമാപിക്കും.