ഓട്ടോറിക്ഷക്കാർക്ക് ഫസ്റ്റ് എയ്ഡ്: ജില്ലാതല ഉദ്ഘാടനം
1435931
Sunday, July 14, 2024 4:53 AM IST
തൃപ്പൂണിത്തുറ: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഓട്ടോറിക്ഷക്കാർക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് കൊടുക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പൂജാ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു.
കെഎസ്ആർടിസിയിൽ യാത്രക്കാർക്ക് ഛർദ്ദിക്കാതിരിക്കാൻ ഗുളിക കൊടുക്കുന്ന കാര്യം പരിഗണനയിലാണെന്നും, ഓട്ടോറിക്ഷ തൊഴിലാളികൾക്ക് റോഡ് സേഫ്റ്റിയുടെ ഭാഗമായി ട്രെയിനിംഗ് കൊടുക്കുവാൻ നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തനിവാരണത്തിന്റെ ഭാഗമായി ജനറേറ്റർ, അറക്ക വാൾ, ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന് മന്ത്രി കൈമാറി. ലയൺസ് ഗവർണർ രാജൻ എൻ.നമ്പൂതിരി അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ രമാ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, കൗൺസിലർ വള്ളി മുരളീധരൻ, കെ.ബി. ഷൈൻ കുമാർ, സിബി ഫ്രാൻസിസ്, സി.ജി. ശ്രീകുമാർ, ശ്രീജിത്ത് ഉണ്ണിത്താൻ, പ്രഫ. സാംസൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.