ഡിപ്ലോമ കോഴ്സ് അധ്യയന വര്‍ഷ ഉദ്ഘാടനം
1435923
Sunday, July 14, 2024 4:43 AM IST
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ കോഴ്സിന്റെ പുതിയ അധ്യയന വര്‍ഷ ഉദ്ഘാടനം കൊച്ചി കോര്പറേഷന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ നിര്‍വഹിച്ചു.
ജൂബിലി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ.ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സിഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജയ്ഫിന്ദാസ് കാട്ടിക്കാട്ട്, ഫാഷന്‍ ഡിസൈനിംഗ് അധ്യാപിക എമി, സൂരജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.