കെസിബിസി-പ്രോലൈഫ് സമിതി കേരള യാത്രയ്ക്ക് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ സ്വീകരണം
1435655
Saturday, July 13, 2024 4:02 AM IST
മൂവാറ്റുപുഴ: കെസിബിസി-പ്രോലൈഫ് സമിതിയുടെ കേരള യാത്രയ്ക്ക് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്റർ ആശുപത്രിയിൽ സ്വീകരണം നൽകി. ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്ന സന്ദേശവുമായി രണ്ടിന് ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്രയ്ക്ക് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്റർ ആശുപത്രിയിൽ നൽകിയ സ്വീകരണം ഫാമിലി അപ്പസ്തോലേറ്റ് രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസി ജോസ് അധ്യക്ഷത വഹിച്ചു.
കെസിബിസി-പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപറന്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറിയും ജാഥ ജനറൽ ക്യാപ്റ്റനുമായ ജെയിംസ് ആഴ്ചങ്ങാടൻ, നിർമല നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ലൂസി ക്ലയർ, മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ തെരേസ്, പ്രോലൈഫ് ജനറൽ കോ ഓർഡിനേറ്റർ സാബു ജോസ് എന്നിവർ പ്രസംഗിച്ചു.
മജീഷ്യൻ ജോയിസ് മുക്കുടം മാജിക്ക് അവതരിപ്പിച്ചു. ഭ്രൂണഹത്യക്കെതിരെ പ്രതിജ്ഞയെടുത്തു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസ്ലിൻ, മുൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോവിയറ്റ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ടെസി ക്ലയർ, ജനറൽ മാനേജർ പാട്രിക് എം. കല്ലട, ഓപ്പറേഷൻസ് മാനേജർ ശ്രീകുമാർ,
പിആർഒമാരായ രതീഷ് കൃഷ്ണൻ, അശ്വിൻ ശിവദാസ് എന്നിവർ നേതൃത്വം നൽകി. ഫാമിലി അപ്പസ്തോലേറ്റ് രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ്, പ്രോലൈഫ് രൂപത വൈസ് പ്രസിഡന്റ് ആഗ്നസ് ജോണ്, ജോയിന്റ് സെക്രട്ടറി കുസുമം ജോണ്, ജേക്കബ് തോമസ്, പോൾ ലൂയിസ്, സിബി പൊതൂർ, നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.