ജൂണിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പ്; ഡിബിൻ റെജിക്ക് ആദരം
1435654
Saturday, July 13, 2024 4:02 AM IST
മൂവാറ്റുപുഴ: ഛത്തീസ്ഗഡിൽ നടക്കുന്ന ജൂണിയർ ഫുട്ബോൾ നാഷണൽ ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ 32 അംഗ ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആട്ടായം തച്ചനോടിയിൽ റെജി - ടീന ദന്പതികളുടെ മകനും മൂവാറ്റുപുഴ തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ഡിബിൻ റെജിക്ക് ജന്മാനാടിന്റെ ആദരം.
ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മൂവാറ്റുപുഴ തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ സുഹൈൽ സൈനുദ്ദീൻ ഡിബിൻ റെജിക്ക് ലൈബ്രറിയുടെ പേരിലുള്ള കാഷ് അവാർഡും, മെമന്റോയും നൽകി ആദരിച്ചു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് അധ്യക്ഷത വഹിച്ചു.