ജിഎസ്ടി ക്വിസ് മത്സരം; കദളിക്കാട് വിമലമാതാ സ്കൂളിന് ഒന്നാം സ്ഥാനം
1435653
Saturday, July 13, 2024 4:02 AM IST
വാഴക്കുളം: മൂവാറ്റുപുഴ നിർമല കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല ജിഎസ്ടി ക്വിസ് മത്സരത്തിൽ കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം.
രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥിനികളായ അലീറ്റ ബിജു, ശ്രീലക്ഷ്മി മനു എന്നിവരുടെ ടീമിനാണ് സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. കാഷ് അവാർഡും പ്രശംസാപത്രവും പുരസ്കാരമായി നൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെജിൻ ജേതാക്കളെ അനുമോദിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
വാഴക്കുളം: കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി. പത്രപ്രവർത്തകനും കഥാകൃത്തുമായ ജോയൽ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സിനി പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ഇ.കെ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.