പ്രതിഷേധ ധർണ
1435651
Saturday, July 13, 2024 4:02 AM IST
ഉദയംപേരൂർ: ഉദയംപേരൂരിലെ പൊതുശ്മശാനം നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക, ശ്മശാനത്തിലേയ്ക്കുള്ള റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുക, തെരുവുനായ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകീയ പ്രതിഷേധ ധർണ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അധ്യക്ഷത വഹിച്ചു.