ഗതാഗത പരിഷ്കാരങ്ങൾ വിലയിരുത്താൻ മന്ത്രിയെത്തും
1435650
Saturday, July 13, 2024 4:02 AM IST
ആലുവ: ദേശീയപാതയിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരങ്ങൾ വിലയിരുത്താൻ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്കുമാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സന്ദർശിക്കും. കരയാംപറമ്പ് ജംഗ്ഷൻ മുതൽ ഇടപ്പള്ളി വരെ ട്രാഫിക് സിഗ്നലുകൾ കേന്ദ്രീകരിച്ചാണ് ഗതാഗത പരിഷ്കാരം മേയ് 25 മുതൽ നടപ്പിലാക്കിയത്.
കരയാംപറമ്പ് ജംഗ്ഷൻ , അങ്കമാലി ടിബി ജംഗ്ഷൻ, മറ്റൂർ കാലടി സിഗ്നൽ ജംഗ്ഷൻ, എയർപോർട്ട് സിഗ്നൽ ജംഗ്ഷൻ, അത്താണി സിഗ്നൽ ജംഗ്ഷൻ, പറവൂർ കവല സിഗ്നൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണങ്ങൾ മന്ത്രി പരിശോധിക്കും.
കൂടാതെ ആലുവ തോട്ടക്കാട്ടുകര സിഗ്നൽ ജംഗ്ഷൻ, ആലുവ ബൈപ്പാസ് സിഗ്നൽ ജംഗ്ഷൻ, എച്ച്എംടി സിഗ്നൽ ജംഗ്ഷൻ, ഇടപ്പള്ളി ടോൾ ജംഗ്ഷൻ, ഇടപ്പള്ളി ബൈപാസ് സിഗ്നൽ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിലും ഗതാഗത പരിഷ്കരണങ്ങളുടെ ഭാഗമായി ബഹുമാനപ്പെട്ട മന്ത്രി സന്ദർശനം നടത്തും.