ബൈക്കിടിച്ചു കാൽനട യാത്രക്കാരി മരിച്ചു
1435535
Friday, July 12, 2024 10:25 PM IST
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിടിച്ച് കാൽനട യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. രണ്ടാർ മാടവന പുത്തൻപുരയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ പി.ആർ. സുമതി (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെ കിഴക്കേക്കര ചാലിക്കടവ് റോഡിൽ മൂവാറ്റുപുഴക്കാവിന് സമീപമായിരുന്നു അപകടം.
അന്പലത്തിൽ പോയി മടങ്ങിവരികയായിരുന്ന സുമതിയെ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ സുമതിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേഴയ്ക്കാപ്പിള്ളി സ്വദേശികളായ രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപെട്ടത്. ബൈക്ക് യാത്രക്കാരെ നിസാര പരിക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സുമതിയുടെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്കാരം ഇന്ന് 11.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. മക്കൾ : ബിനിത, ബബിത, ബിനു. മരുമക്കൾ: ഉദയകുമാർ, ദിനേഷ് കുമാർ, സരിത.