വൈസ്മെൻ ഭാരവാഹികൾ ചുമതലയേറ്റു
1435358
Friday, July 12, 2024 3:10 AM IST
കോതമംഗലം: വൈസ്മെൻ ക്ലബ് നെല്ലിമറ്റം ഡയമണ്ട്സിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സാമൂഹ്യ, സേവന, ജീവികാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.
കോതമംഗലം ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സോളി ഷാജി അധ്യക്ഷത വഹിച്ചു. മുൻ ലെഫ്റ്റേൺ റീജണൽ ഡയറക്ടർ ടോമി ചെറുകാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ടിക് ഗവർണർ വർഗീസ് പീറ്റർ കാക്കനാട് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നേതൃത്വം നൽകി.
പുതിയ ഭാരവാഹികളായി ടോണി മാത്യു (പ്രസിഡന്റ്), മാമച്ചൻ മങ്ങാട്ട് (സെക്രട്ടറി), ഷാജു ജോസ് (ട്രഷറർ), ലിസി ടോമി (വൈസ് പ്രസിഡന്റ്), ബിനോയി പോൾ (ജോയിന്റ് സെക്രട്ടറി), ബേബിച്ചൻ നിധീരിക്കൽ (ബുള്ളറ്റിൻ എഡിറ്റൽ),
ബേസിൽ ജോർജ് (വെബ് മാസ്റ്റർ), ലിസി അവറാച്ചൻ (വൈസ്ഗെയ്), മിനി മാമച്ചൻ (മെന്റസ് പ്രസിഡന്റ്), ഉഷാ ബിനോയി (മെന്റസ് സെക്രട്ടറി), ഫെബിൻ ഷെഫി (ലിംഗ്സ് പ്രസിഡന്റ്), ഇവാ ടോണി (ലിംഗ്സ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.