വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
1435355
Friday, July 12, 2024 3:10 AM IST
കോതമംഗലം: നെല്ലിമറ്റം സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും സംയുക്ത ഉദ്ഘാടനം കാസിസ് കരാട്ടെ അക്കാദമി ഇന്ത്യ പ്രസിഡന്റും ഷിറ്റോ റിയോ ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ബ്രോൺസ് മെഡലിസ്റ്റുമായ സന്തോഷ് അഗസ്റ്റിൻ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജോർജ് കുരിശുമൂട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ വിനു ജോർജ്, ഷീജ ജിയോ, നെസ്ല നഷാബ്, റയാൻ റിജോ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടത്തി.