ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് കോതമംഗലം രൂപതയിൽ സ്വീകരണം
1435352
Friday, July 12, 2024 3:04 AM IST
കോതമംഗലം: കെസിബിസി - പ്രോലൈഫ് സംസ്ഥാന സമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശ യാത്രയ്ക്ക് കോതമംഗലം രൂപത നൽകിയ സ്വീകരണം സെന്റ് ജോസഫ്സ് നഴ്സിംഗ് കോളജ് ധർമഗിരിയിൽ തുടക്കംകുറിച്ചു. ജീവസംരക്ഷണ സന്ദേശയാത്രയുടെ സ്വീകരണ സമ്മേളനം രൂപതാ വികാരി ജനറാൾ മോണ്. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. എംഎസ്ജെ സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ സുപ്പീരിയിർ സിസ്റ്റർ അഭയ അധ്യക്ഷത വഹിച്ചു.
കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപറന്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറിയും യാത്രയുടെ ജനറൽ ക്യാപ്റ്റനുമായ ജെയിംസ് ആഴ്ചങ്ങാടൻ, കെസിബിസി പ്രോലൈഫ് സമിതി ജനറൽ കോ-ഓർഡിനേറ്റർ സാബു ജോസ്, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജോമോൻ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. ജോയിസ് മുക്കുടം ജീവ വിസ്മയ മാജിക് അവതരിപ്പിച്ചു.
രൂപതാ ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ റെനിത എന്നിവർ പ്രസംഗിച്ചു. ഫാമിലി അപ്പസ്തൊലേറ്റ് രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ്, ഫെറോന പ്രസിഡന്റ് കോരച്ചൻ കാക്കനാട്ട്, ഡിഎഫ്സി രൂപത വനിത പ്രസിഡന്റ് ബെറ്റി കോരച്ചൻ, സെക്രട്ടറി ഷീല രാജു, പ്രോലൈഫ് രൂപത വൈസ് പ്രസിഡന്റ് ആഗ്നസ് ജോണ്, ജോയിന്റ് സെക്രട്ടറി കുസുമം ജോണ്,
ജോണ്സണ് പോത്താനിക്കാട്ട്, ബിജു കുന്നുംപുറം, ബേബിച്ചൻ നിധീരിക്കൽ, ഡേവിസ് നെല്ലിക്കാട്ടിൽ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. ജീവനും ജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം നൽകിയ ജീവസംരക്ഷണ യാത്രാ സ്വീകരണ സമ്മേളനത്തിൽ 300ഓളം നഴ്സിംഗ് വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്തു.