കാർ തലകീഴായി മറിഞ്ഞു; ഒരാൾക്ക് പരിക്ക്
1431279
Monday, June 24, 2024 5:32 AM IST
ആലുവ: സ്ത്രീയടക്കം മൂന്ന് പേർ സഞ്ചരിച്ച കാർ നടപ്പാതയിലിടിച്ച് തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ 6.45ഓടെ ആലുവ സബ് ജയിൽ റോഡിൽ ലൂർദ് സെന്ററിന് മുന്നിലായിരുന്നു അപകടം.
കാർ ഓടിച്ചിരുന്ന ആലുവ സ്വദേശി നവാസിന് മാത്രമാണ് തലയ്ക്ക് പിന്നിൽ ചെറിയ പരിക്കേറ്റത്. എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് വന്ന കാറാണ് ഇടിച്ച് മറിഞ്ഞത്. ഒരു മണിക്കൂറിനുള്ളിൽ ക്രെയിൻ സഹായത്തോടെ റോഡിൽനിന്ന് കാർ മാറ്റി. സുഹൃത്തിന്റെ കാറാണ് നവാസ് ഓടിച്ചിരുന്നത്.