കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും: പി.സി. തോമസ്
1430810
Saturday, June 22, 2024 5:02 AM IST
കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ യുഡിഎഫ് കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നു കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്. പാർട്ടി ജില്ലാ കൺവൻഷൻ എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു ഭരണ വിരുദ്ധ വികാരം ശക്തമാണ്. ത്രിതല പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടി കൂടുതൽ ശക്തിയാർജി ക്കുമെന്നും പി.സി. തോമസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. നിയുക്ത എംപി ഫ്രാൻസിസ് ജോർജിന് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സേവി കുരിശുവീട്ടിൽ, എം.പി. ജോസഫ്, ജോണി അരീക്കാട്ടിൽ, ബേബി വി. മുണ്ടാടൻ, ഷൈസൻ പി. മാങ്കുഴ, പായിപ്ര കൃഷ്ണൻ, ജിസൺ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.