പൊട്ടിത്തെറി: നഷ്ടപരിഹാരം നൽകുമെന്ന് കാർബോറാണ്ടം
1430808
Saturday, June 22, 2024 5:02 AM IST
കളമശേരി: സൗത്ത് കളമശേരി വ്യവസായ മേഖലയിലെ കാർബോറാണ്ടം കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി എച്ച്ആർ മാനേജർ സുരേഷ് പറഞ്ഞു.
കമ്പനി പരിസരത്തെ താമസക്കാരുടെ നാശനഷ്ടങ്ങൾ വില്ലേജ് ഓഫീസറും നഗരസഭ എൻജിനീയർമാരും വീടുകൾ സന്ദർശിച്ച് അന്വേഷണം നടത്തി വരികയാണ്. റിപ്പോർട്ട് കിട്ടിയാൽ വകുപ്പുകളുടെ ഏകോപന ചർച്ചയിൽ കമ്പനി പ്രതിനിധി തീരുമാനമറിയിക്കുമെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.