പൊതിയക്കര പാടശേഖരത്തിൽ നെൽകൃഷി തുടങ്ങി
1430805
Saturday, June 22, 2024 5:02 AM IST
കാലടി: കാലടി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുള്ള നെൽകൃഷിക്ക് തുടക്കമായി. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 55 ഹെക്ടറിലുള്ള നെൽകൃഷിക്ക് പൊതിയക്കര പാടശേഖരത്തിലാണ് തുടക്കം കുറിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി വിത്തുവിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ സിജു കല്ലുങ്ങൽ, കൃഷി ഓഫീസർ ഷിറിൻ ചെന്താര, കർഷകരായ പൗലോസ് പള്ളശേരി, ജോയി കുന്നേക്കാടൻ, ജോൺസൺ കുന്നേക്കാടൻ എന്നിവർ പങ്കെടുത്തു.
വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെൽവിത്ത്, നെൽകൃഷി കൂലി ചെലവ് എന്നിവയാണ് പദ്ധതി വഴി കർഷകർക്ക് ലഭിക്കുക.