ദീപിക വാർത്തയെ തുടർന്ന് കീ​ഴ്മാ​ട് റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി
Sunday, June 16, 2024 4:53 AM IST
ആ​ലു​വ: നി​ർ​മാ​ണം ന​ട​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ക​ർ​ന്ന റോ​ഡി​ൽ ദീ​പി​ക വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. കീ​ഴ്മാ​ട് എ​സ്.​എ​ൻ. ഗി​രി - അ​യ്യ​ൻ​കു​ഴി റോ​ഡാ​ണ് റീ ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്.

ജ​ൽ ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പൈ​പ്പി​ടാ​ൻ കു​ഴി​ച്ച റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ആ​റു​മാ​സ​ത്തി​ന് ശേ​ഷം ത​ക​ർ​ന്ന സം​ഭ​വം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മ​ഴ​യി​ൽ റോ​ഡ് കു​ത്തി​യൊ​ലി​ച്ച് മ​ര​ണ​ക്കു​ഴി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.