വി​ല്ലേ​ജ് ഓ​ഫീ​സി​ൽ മോ​ഷ​ണം: പ്രതി പി​ടി​യി​ൽ
Sunday, June 16, 2024 4:52 AM IST
പെരുന്പാവൂർ: അ​റ​ക്ക​പ്പ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. അ​യ്യ​മ്പു​ഴ ചു​ള്ളി കോ​ളാ​ട്ടു​കു​ടി ബി​നോ​യ്(40)യെ ​ആ​ണ് പെ​രു​മ്പാ​വൂ​ർ എ​എ​സ്പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ആ​റാം തീ​യ​തി പു​ല​ർ​ച്ചെ അ​റ​ക്ക​പ്പ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന പ്രതി നാ​ല് ലാ​പ്ടോ​പ്പുകളും ഒ​രു ബാ​റ്റ​റി​യും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മറ്റൊരു മോഷണക്കേസിൽ മൂ​വാ​റ്റു​പു​ഴ ജ​യി​ലിൽനിന്ന് ശി​ക്ഷ ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ 22നാണ് പ്ര​തി പുറത്തിറങ്ങിയത്.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നിന്നും ക​ഴി​ഞ്ഞ 23ന് ​പെ​രു​മ്പാ​വൂ​ർ കാ​ള​ച്ച​ന്ത ഭാ​ഗ​ത്തു​നി​ന്ന് ഒ​രു സ്കൂ​ട്ട​ർ മോ​ഷ്ടിച്ചതും, ഈ ​മാ​സം 5ന് ​ഹൈ​ക്കോ​ർ​ട്ട് ജം​ഗ്ഷ​നി​ൽ നി​ന്ന് ഒ​രു സ്കൂ​ട്ട​ർ മോ​ഷ്ടിച്ചതും തെളിഞ്ഞു.

അ​റ​ക്ക​പ്പ​ടി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ബാ​റ്റ​റി ആ​ലു​വ മാ​ർ​ക്ക​റ്റി​ലെ ആ​ക്രി​ക്ക​ട​യി​ൽ നി​ന്നും, ലാ​പ്ടോ​പ്പു​ക​ൾ ആ​ലു​വ തു​രു​ത്ത് ഭാ​ഗ​ത്തു​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇയാൾ പെ​രു​മ്പാ​വൂ​ർ കാ​ല​ടി, കു​ന്ന​ത്തു​നാ​ട്, പു​ത്ത​ൻ​കു​രി​ശ്, തൃ​പ്പൂ​ണി​ത്തു​റ, അ​ങ്ക​മാ​ലി, കൊ​ര​ട്ടി, ചാ​ല​ക്കു​ടി, അ​യ്യ​മ്പു​ഴ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മു​പ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാണെന്ന് പോലീസ് പറഞ്ഞു.

എഎ​സ്പി മോ​ഹി​ത് റാ​വ​ത്ത്, സിഐ എം.​കെ. രാ​ജേ​ഷ്, എസ്ഐ ദി​നേ​ശ് കു​മാ​ർ എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു അറസ്റ്റ്.