ഭാ​ര​ത​മാ​ത ലോ ​കോ​ള​ജി​ല്‍ ര​ക്ത​ദാ​ന ദി​നാ​ചരണം
Saturday, June 15, 2024 4:42 AM IST
കൊ​ച്ചി: ആ​ലു​വ ചൂ​ണ്ടി ഭാ​ര​ത​മാ​ത ലോ ​കോ​ള​ജി​ല്‍ ലോ​ക ര​ക്ത​ദാ​ന ദി​നം ആചരിച്ചു. "ര​ക്ത​ദാ​ന​ത്തി​ന്റെ ഇ​രു​പ​തു വ​ര്‍​ഷ​ങ്ങ​ള്‍' എ​ന്ന യു​എ​ന്‍ സ​ന്ദേ​ശ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ ത​വ​ണ ര​ക്ത​ദാ​നം ന​ല്‍​കി​യ ദാ​താ​ക്ക​ളെ ആ​ദ​രി​ച്ചു.

കോ​ള​ജ് ബ്ല​ഡ് ഡോ​ണേ​ഴ്സ് ക്ല​ബ്, എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്‍​സി ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കും​പാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സെ​ലി​ന്‍ ഏ​ബ്ര​ഹാം സ​ന്നി​ഹി​ത​യാ​യി​രു​ന്നു. ബ്ല​ഡ് സേ​ഫ്റ്റി ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മീ​നാ​ബീ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ അ​ഡ്വ. റൈ​സ അ​മീ​ര്‍, കോ​ള​ജ് എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ഇ.​വി. വി​നീ​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ 50 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്തം ന​ല്‍​കി.