ദീപിക- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ കരിയര്‍ സെമിനാർ: "ബ്രൈറ്റ് പാത്ത് 2024' കോതമംഗലത്ത് ഇന്ന്
1425953
Thursday, May 30, 2024 5:12 AM IST
കൊച്ചി: ദീപികയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡൻസ് ഓറിയന്റേഷൻ സെമിനാറുകൾക്ക് (ബ്രൈറ്റ്പാത്ത് 2024) ഇന്നു തുടക്കം. ഹയർ സെക്കൻഡറി വിജയിച്ച വിദ്യാര്‍ഥികള്‍ക്കായുള്ള സെമിനാറുകളിൽ ആദ്യത്തേത് ഇന്ന് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററിൽ നടക്കും. രാവിലെ പത്തു മുതൽ 12.30 വരെയാണു സെമിനാർ.
ജോലിസാധ്യതയുള്ള കോഴ്സുകളിൽ തുടര്‍പഠന സാധ്യതകളെക്കുറിച്ചു വിദ്യാർഥികൾക്കു ദിശാബോധം നൽകുന്നതിനും മികച്ച കരിയര്‍ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണു പരിപാടി. പ്ലസ് ടുവിനു ശേഷം തെരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ച് വിദഗ്ധര്‍ സെഷനുകൾ നയിക്കും. ഉപരിപഠനത്തെക്കുറിച്ചുള്ള സംശയനിവാരണത്തിനും അവസരമുണ്ടാകും.
സെമിനാറിനെത്തുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും പ്രത്യേകം ആദരിക്കും. മാത്യു കുഴൽനാടൻ എംഎൽഎ പുരസ്കാരങ്ങൾ സമർപ്പിക്കും.
ബ്രൈറ്റ്പാത്ത് 2024 ന്റെ ഭാഗമായുള്ള രണ്ടാമത്തെ കരിയര്‍ ഗൈഡൻസ് ഓറിയന്റേഷൻ സെമിനാർ നാളെ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും.
സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം
ബ്രൈറ്റ്പാത്ത് കരിയര്‍ ഗൈഡൻസ് ഓറിയന്റേഷൻ സെമിനാറുകളിൽ പങ്കെടുക്കാൻ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ- 6238689881, 9349599062, 9349599057.