കണ്ണൂരിൽ വാഹനാപകടം: കാലടി സ്വദേശി മരിച്ചു
1425628
Tuesday, May 28, 2024 10:07 PM IST
കാലടി: കണ്ണൂർ പയ്യന്നൂരിൽ നടന്ന വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്ചു. ചെങ്ങൽ പറേലി വീട്ടിൽ അൻസാർ (33) ആണ് മരിച്ചത്. അൻസാർ ഓടിച്ചിരുന്ന മിനി ലോറി മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. കബറടക്കം ഇന്ന് രാവിലെ ഒന്പതിന് ചെങ്ങൽ മുഹ്യദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ. പിതാവ്: പരേതനായ ഹസൈനാർ. മാതാവ്: ജമീല. ഭാര്യ: ഭീമ. മക്കൾ: ദിയ ഫാത്തിമ, മുഹമ്മദ് സൈൻ ആദം, ദരിയ ഹുമൈറ.