ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കുഴഞ്ഞുവീണ് മരിച്ചു
1425627
Tuesday, May 28, 2024 10:07 PM IST
കളമശേരി: കളമശേരി അപ്പോളോ ജംഗ്ഷനിൽ ഏലൂർ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തിരുന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു.
പളളുരുത്തി സ്വദേശിയും ഏലൂർ ഡിപ്പോയിൽ താമസക്കാരനുമായ എ.ജെ. അസീസ് (66) ആണ് കുഴഞ്ഞു വീണ് മരിച്ചത്. പള്ളുരുത്തിയിൽ പോയി അസീസിനും ഭാര്യക്കും മരുന്ന് വാങ്ങി കളമശേരിയിൽ ബസിറങ്ങി ഏലൂർ വീട്ടിലേക്ക് പോകാൻ ബസ് കാത്തിരുന്നപ്പോഴാണ് മരണം സംഭവിച്ചത്.
ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് മക്കൾ പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്ന് രാവിലെ കൊച്ചിയിലാണ് കബറടക്കം. ഭാര്യ: സക്കീന. മക്കൾ: സനൂപ്, സഫീജ്, സനില. മരുമക്കൾ: ഫൗസിയ, ഫെറീന, ഷാനവാസ്.