കുടുംബങ്ങൾ പങ്കുവയ്ക്കലിന്റെ ഇടമാകണം: ഡോ. കളത്തിപ്പറമ്പിൽ
1425580
Tuesday, May 28, 2024 7:42 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും പ്രോലൈഫ് സമിതിയും ചേർന്ന് നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു. പങ്കുവയ്ക്കലിന്റെ ഇടമാകണം കുടുംബങ്ങളെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രൊലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
അതിരൂപത നിയുക്ത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. പോൾസൺ സിമേതി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസ് കതിർപറമ്പിൽ, നെഡ്സൺ, സിസ്റ്റർ ജോസഫൈൻ എന്നിവർ പ്രസംഗിച്ചു. കോതമംഗലം രൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് ജോയ്സ് മുക്കുടം ബൈബിൾ സന്ദേശം പകരുന്ന മാജിക് ഷോ നടത്തി. നൂറു കുടുംബങ്ങളിൽ നിന്നായി 600 പേർ പങ്കെടുത്തു. വിദ്യാർഥികൾക്കു സ്കോളർഷിപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു.