പള്ളിക്കേരി പാടത്ത് വൻ കൃഷിനാശം
1425576
Tuesday, May 28, 2024 7:42 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ പള്ളിക്കേരി പാടത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വൻ വാഴകൃഷി നാശം. വിവിധ കർഷകരുടെ രണ്ട് ഏക്കറോളം വാഴകൃഷിയാണ് നശിച്ചത്.
കുലച്ച വാഴകളാണ് കൂടുതലും ഒടിഞ്ഞു വീണതെന്നതിനാൽ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കർഷകർക്കുണ്ടായ നഷ്ടം വിലയിരുത്തി എഫ്ഐആർ ഇട്ടിട്ടുണ്ടെന്നും നഷ്ട പരിഹാരത്തിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കൃഷി ഓഫീസർ അറിയിച്ചു.
എന്നാൽ കഴിഞ്ഞ വർഷം മഴക്കാലത്തും ഇതു പോലെ കനത്ത നഷ്ടം ഉണ്ടായിട്ടും ഇതു വരെയും യാതൊരു ആനുകൂല്യവും കിട്ടിയില്ലെന്ന് കർഷകർ ആരോപിച്ചു.