പോലീസ്-ഗുണ്ടാ കൂട്ടുകെട്ട് രാഷ്ട്രീയ പിന്തുണയോടെ: മുഹമ്മദ് ഷിയാസ്
1425574
Tuesday, May 28, 2024 7:42 AM IST
കൊച്ചി: കേരളത്തില്‍ ഗുണ്ടകള്‍ക്ക് പോലീസ് ഒത്താശ ചെയ്യുന്നത് രാഷ്ട്രീയ പിന്ബലത്തോടെയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
സര്‍ക്കാരിനെ നയിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷിയാണ് ഗുണ്ടകളെ വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും. രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഗുണ്ടകള്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുന്നതും ഭരണകക്ഷിയുടെ തണലിലാണ്. ഇതാണ് ഗുണ്ടകളുടെ സല്‍ക്കാരങ്ങളില്‍ പോലും പരസ്യമായി പങ്കെടുക്കാന്‍ പോലീസിന് ധൈര്യം നല്‍കുന്നത്.
ആഭ്യന്തര വകുപ്പ് പരിപൂര്‍ണ പരാജയമാണ്. രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടകളെ പേടിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. ഗുണ്ടകളെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് പോലീസിനെ എത്തിച്ചത് സിപിഎമ്മാണ്.
ഗുണ്ടയുടെ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.