പള്ളിചിറങ്ങര കാവ് റോഡ് തകർന്നു
1425561
Tuesday, May 28, 2024 7:41 AM IST
മുവാറ്റുപുഴ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ചിറ ഇടിഞ്ഞ് പള്ളിചിറങ്ങര കാവ് റോഡ് പൂർണമായും തകർന്നു. പായിപ്ര പള്ളിച്ചിറങ്ങര ചിറയിൽ സമയ ബന്ധിതമായി നിർമാണ പ്രവർത്തങ്ങൾ നടത്താത്തതിനാലാണിതെന്നാണ് ആക്ഷേപം.
സമീപത്തുള്ള ക്ഷേത്രമതിലും ആർച്ച് ഉൾപ്പെടുന്ന കവാടവും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സാഹചര്യമുണ്ടായത് പഞ്ചായത്ത് അധികാരികളുടെയും പഞ്ചായത്തംഗത്തിന്റെയും അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും പള്ളിച്ചിറ യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പായിപ്ര പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.
യൂത്ത് കോണ്ഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റ് സാലിഹ് മുഹമ്മദ്, ജില്ലാ സെക്രട്ടറി അഫ്സൽ വിളക്കത്ത്, നിയോജക മണ്ഡലം ഭാരവാഹികളായ സഹീർ മേനമാറ്റം, നസീഫ് ഐരാറ്റിൽ, മണ്ഡലം വൈസ് പ്രസിഡന്റ് മനാഫ് ചാമക്കാലായിൽ, അബ്ദുൽ കരീം, സിദ്ധീഖ് മുതിരക്കാലായിൽ. സിദ്ദിഖ് പേടമാൻ, മുഹമ്മദ് അലി, അബു ബക്കർ, മാഹിൻ ആര്യങ്കാല, ഷാൻ മങ്കാരം, അബു, എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത് ഓവർസിയറുമായി യൂത്ത് കോണ്ഗ്രസ് ചർച്ച നടത്തിയതിൽ നിന്നും മൂന്നു ദിവസങ്ങൾക്കുള്ളിൽ നിർമാണ പ്രവർത്തങ്ങൾ പുനരാരംഭിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് അധികൃതർ സമരക്കാർക്ക് ഉറപ്പു നൽകി.