മദ്യനയത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി
1424949
Sunday, May 26, 2024 3:57 AM IST
കോതമംഗലം: സംസ്ഥാന സർക്കാരിന്റെ വികലമായ മദ്യനയം കേരളത്തെ ലഹരിയിൽ മുക്കിക്കൊല്ലുന്നതിന് കാരണമാകുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കമ്മിറ്റി. ഐടി പാർക്കുകളിൽ മദ്യശാല സ്ഥാപിച്ചും, ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കിയും, റസ്റ്റോറന്റുകളിലും ബാറുകളിലും നിർലോഭം കള്ള് വിറ്റും സർവനാശത്തിലേക്ക് നയിക്കുന്ന പുതിയ മദ്യനയത്തിൽനിന്ന് സർക്കാർ പിൻമാറണമെന്നും സമിതി ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു.
രൂപതാ ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. ജോണി കണ്ണാടൻ, ജോയ്സ് മുക്കുടം, മോൻസി മങ്ങാട്ട്, ക്ലിൻസി ജിജു, ആന്റണി പുല്ലൻ, ജോബി ജോസഫ്, ഷൈനി കച്ചിറയിൽ, സുനിൽ സോമൻ, ജോസ് കൈതമന, ജോയി പനയ്ക്കൽ, സിജോ കൊട്ടാരം, സെബാസ്റ്റ്യൻ കൊച്ചടിവാരം, ജോയി കല്ലിങ്കൽ, നവീൻ കൊട്ടയ്ക്കക്കുടി, ജിജു വറുഗീസ് എന്നിവർ പ്രസംഗിച്ചു.