അംബികാപുരം പള്ളിയുടെ മുന്നിലെ കരിങ്കൽക്കെട്ടിൽ വിള്ളൽ
1424943
Sunday, May 26, 2024 3:50 AM IST
കോതമംഗലം: കനത്ത മഴയിൽ അംബികാപുരം സെന്റ് മേരീസ് പള്ളിയുടെ മുൻവശത്തെ ഉയരം കൂടിയ കരിങ്കൽക്കെട്ടിൽ വിള്ളൽ വീണു. ഇതോടെ കെട്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ അപകട ഭീഷണിയായിരിക്കുകയാണ്.
ഏകദേശം 25 അടി ഉയരം വരുന്ന കരിങ്കൽകെട്ട് ഇടിഞ്ഞ് വീണാൽ ട്രാൻസ്ഫോർമർ തകർന്ന് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനോട് ചേർന്ന് ബസ് സ്റ്റോപ്പും തിരക്കുള്ള റോഡും സ്ഥിതി ചെയ്യുന്നുണ്ട്.
ട്രാൻസ്ഫോർമർ എത്രയും പെട്ടന്ന് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.