കനാലിൽ മുങ്ങിപ്പോയ ബാലനെ പതിനഞ്ചുകാരൻ രക്ഷപ്പെടുത്തി
1424937
Sunday, May 26, 2024 3:50 AM IST
ചെറായി: കൂട്ടുകാരുമൊരുമിച്ച് ചൂണ്ടയിട്ടു കളിക്കുന്നതിനിടെ കനാലിൽ വീണു മുങ്ങിപ്പോയ എട്ടു വയസുകാരനെ ബഹളംകേട്ട് ഓടിയെത്തിയ പതിനഞ്ചുകാരൻ രക്ഷപ്പെടുത്തി. എടവനക്കാട് പഴങ്ങാട് കനാലിൽ 12 -ാം വാർഡിലാണ് സംഭവം.
ഇന്നലെ കൂട്ടുകാരുമൊത്ത് ചൂണ്ടയിട്ട് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രായമരയ്ക്കാർ വീട്ടിൽ തനീഷിന്റെ മകൻ അർഫാസ് മുഹമ്മദ് (എട്ട്) ആണ് കാൽ തെറ്റി തോട്ടിൽ വീണത്. ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാർ ബഹളം വെച്ചതോടെ സമീപവാസിയായ മുഹമ്മദ് മുഖ്താർ ഓടിയെത്തി കനാലിൽ ചാടി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് പഴങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതോടെ അപകടനില തരണം ചെയ്തു. കക്കാട് വീട്ടിൽ നവാസ്-റബീന ദമ്പതികളുടെ മകനാണ് മുഹമ്മദ് മുഖ്താർ.