മലമ്പാമ്പ് ഫുട്ബോൾ മൈതാനത്ത്
1424934
Sunday, May 26, 2024 3:50 AM IST
ആലുവ: ഇരതേടിയിറങ്ങിയ മലമ്പാമ്പ് ഫുട്ബോൾ ഗ്രൗണ്ടിലെ ഗോൾ വലയിൽ കുടുങ്ങി. ഇന്നലെ തായിക്കാട്ടുകര മുതിരപാടം ഫുട്ബോൾ ഗ്രൗണ്ടിൽ കോർട്ടിന്റെ ഗോൾ പോസ്റ്റിന്റെ വലയിൽ കുടുങ്ങിയ നിലയിലാണ് പാന്പിനെ കണ്ടെത്തിയത്.
ഇരവിഴുങ്ങിയ മലമ്പാമ്പ് രക്ഷപ്പെടാൻ കഴിയാത്തനിലയിൽ വലയിൽ കുടുങ്ങുകയായിരുന്നു. വനം വകുപ്പിന്റെ പരിശീലനം ലഭിച്ച ആലുവ സ്വദേശി ഷൈൻ എത്തിയാണ് മലമ്പാമ്പിനെ പിടികൂടിയത്.
വലയിൽ കുരുങ്ങിയതിനാൽ വളരെ സാഹസപ്പെട്ടാണ് പാമ്പിനേ പുറത്തെടുത്തത്. തലയുടെ ഭാഗവും വലയിൽ കുടുങ്ങിയതിനാൽ കത്രിക കൊണ്ട് വല മുറിച്ചപ്പോൾ പാമ്പ് കടിക്കാനുള്ള ശ്രമവും നടത്തി. ഇതിനിടെ വിഴുങ്ങിയ എലിയേ വയറ്റിൽനിന്നും പാമ്പ് പുറത്തേക്ക് തള്ളി.