ചമ്പന്നൂരില്‍ ബൈക്ക് കത്തിനശിച്ചു
1424933
Sunday, May 26, 2024 3:36 AM IST
അങ്കമാലി: ചമ്പന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിനു തീപിടിച്ചു. തീ ഉയരുന്നതുകണ്ട് ഉടമ വാഹനം നിര്‍ത്തി ഓടി മാറി. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. ചമ്പന്നൂര്‍ വല്ലൂരാന് ഡെന്നിയുടെ ബൈക്കാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ആലുവയിലെ ആശുപത്രിയില്‍ പോയി തിരിച്ച് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം.
ചമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപം എത്തിയപ്പോഴാണ് വാഹനത്തിന്റെ അടിവശത്തുനിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് വെള്ളം ഒഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും അതിനകം വാഹനം പൂര്‍ണമായും കത്തിയിരുന്നു. വിവരമറിഞ്ഞ് അങ്കമാലി ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത് എത്തി.