കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ട് മാറില്ല: കോടതി
1424801
Saturday, May 25, 2024 5:12 AM IST
കൊച്ചി: ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി. വെള്ളക്കെട്ടിന് കാരണമായ ഹോട്ട്സ്പോട്ടുകളായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
മുല്ലശേരി കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും നഗരത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ ജനങ്ങളുടെ സഹായ പു കൂടി വേണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി ജില്ലാ കളക്ടറും കോര്പ്പറേഷന് സെക്രട്ടറിയും അമിക്യസ് ക്യൂറിയും നിരീക്ഷിച്ചെന്നും വ്യക്തമാക്കിയ കോടതി ഇവരുടെ ഇടപെടലിനെ അഭിനന്ദിക്കുകയും ചെയ്തു.
കൊച്ചിയിലെ വെള്ളം മുഴുവന്‍ മലിനമാണെന്നും ഇതിന് പരിഹാരം ഉണ്ടാകണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് കോടതി വ്യക്തമാക്കി.