നൂറോളം ഹൃദയങ്ങൾക്ക് കരുത്തായി നിർമല മെഡിക്കൽ സെന്റർ
1424792
Saturday, May 25, 2024 5:11 AM IST
മൂവാറ്റുപുഴ : നിർമല മെഡിക്കൽ സെന്റർ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിജയകരമായി നൂറോളം ആൻജിയോപ്ലാസ്റ്റി ചെയ്തതിന്റെ ഭാഗമായി നടത്തിയ സംഗമത്തിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയരായി ഹൃദയാരോഗ്യം വീണ്ടെടുത്തവരും കുടുംബാംഗങ്ങളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.
ഹൃദയാരോഗ്യം, ഹൃദ്രോഗങ്ങൾ തുടർന്നുള്ള ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. ജുബിൽ പി. മാത്യു വിശദീകരിച്ചു. ചടങ്ങിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസി ജോസ് അധ്യക്ഷതവഹിച്ചു.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസ്ലിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സിസ്റ്റർ തെരേസ്, മുൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോവിയറ്റ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ടെസി, ഡയറ്റീഷ്യൻ അനുമോൾ, കാർഡിയോളജി വിഭാഗം ഇൻചാർജ് സിസ്റ്റർ ലിജി തോമസ്, സിസ്റ്റർ സിനി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ഇതിന്റെ ഭാഗമായി ഇന്ന് മുതൽ 31 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് വൈകുന്നേരം 3.30 മുതൽ 5.30 വരെ സൗജന്യമായി കാർഡിയോളജി കണ്‍സൾട്ടേഷനും ഇസിജി, എക്കോ, റ്റിഎംറ്റി എന്നീ രോഗനിർണയ പരിശോധനകൾക്ക് 50 ശതമാനം ഡിസ്ക്കൗണ്ടും ഉണ്ടായിരിക്കും.