ഗൗരീശ്വരം ക്ഷേത്രത്തിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ച് പ്രവേശിക്കാം
1423961
Tuesday, May 21, 2024 6:53 AM IST
വൈപ്പിൻ: ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ചെറായി വിജ്ഞാന വർധിനി സഭ വക ഗൗരീശ്വരം ക്ഷേത്രത്തിനകത്ത് ഇനി പുരുഷൻമാർക്ക് ഷർട്ട് ധരിച്ച് പ്രവേശിക്കാം. ഷർട്ട് ധരിച്ച് പുരുഷൻമാർ അകത്ത് പ്രവേശിക്കരുതെന്നായിരുന്നു ഇതുവരെ നിലനിന്നിരുന്ന ആചാരം.
ഞായറാഴ്ച പ്രസിഡന്റ് വികാസ് മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ വാർഷിക പൊതുയോഗമാണ് 112 വർഷമായി തുടർന്നുവന്ന ഈ ആചാരം അവസാനിപ്പിക്കുവാൻ തീരുമാനിച്ചത്. ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള ശിവഗിരി മഠവും ഈ ആചാരം അവസാനിപ്പിക്കണമെന്നു നേരത്തെ നിർദേശം നൽകിയിരുന്നു.