നിർമല കോളജിൽ സംരംഭക ശില്പശാല
1423953
Tuesday, May 21, 2024 6:53 AM IST
മൂവാറ്റുപുഴ: വിദ്യാർഥികളുടെ നേതൃത്വവികാസത്തിനൊപ്പം (ലീഡർഷിപ് ഡെവലപ്പ്മെന്റ്) സംരഭക താത്പര്യവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏണസ്റ്റ് ആന്റ് യംഗ്(ഇവൈ), ഗ്ലോബലും മിഷൻ ബെറ്റർ ടുമാറോയും (എംബിറ്റി) സംയുക്തമായി നിർമല കോളജിൽ എൽഇഇപി-2024 (എന്റർപ്രണർഷിപ്പ് എൻറിച്ച്മെന്റ് പ്രോഗ്രാം) സംഘടിപ്പിച്ചു. തൊഴിലാളിയിൽനിന്ന് തൊഴിൽ ദാതാവിലേക്ക് മാറ്റി ചിന്തിപ്പിക്കുക എന്നതാണ് പരിപാടിയുടെ അടിസ്ഥാന ഉദ്ദേശം.
നഗരസഭാംഗം ജോയ്സ് മേരി ആന്റണി ശില്പശാല ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളജ് ബർസാർ റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ, രഞ്ജിത് രാമചന്ദ്രൻ, സോണി പണിക്കർ എന്നിവർ പ്രസംഗിച്ചു. ഡോ. വി.ജെ. ജിജോ, ഡോ. ജീനാ മേരി ജോസ്, ടി.യു. ജോർജ്കുട്ടി, ആരതി ഭദ്രൻ എന്നിവർ നേതൃത്വം നൽകി.