വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1423831
Monday, May 20, 2024 11:30 PM IST
മൂവാറ്റുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. സൗത്ത് മാറാടി വട്ടക്കാട്ട് പരേതനായ ഇട്ടന്റെ മകൻ വി.ഐ. റെജി (59) ആണ് മാറാടി പഞ്ചായത്തിന് സമീപം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
സംസ്കാരം ഇന്ന് മൂന്നിന് മാറാടി സെന്റ് മേരീസ് കുരുക്കുന്നപുരം പള്ളിയിൽ. ഭാര്യ: സാലി പിറവം പാലച്ചുവട് വലിയകട്ടയിൽ കുടുംബാംഗം. മക്കൾ: അമൽ എൽദോ റെജി, അനു റെജി. മരുമകൾ: മെർളിൻ. മാതാവ്: അന്നക്കുട്ടി കറുകടം അന്പഴച്ചാലിൽ കുടുംബാംഗം.