സ്ഥാപനങ്ങൾ സന്ദർശിച്ച് ഡോ. രാധാകൃഷ്ണന്
1417375
Friday, April 19, 2024 4:50 AM IST
കൊച്ചി: പള്ളുരുത്തിയിലും കരുമാലൂരുമായി എറണാകുളം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം. രാവിലെ പെരുമ്പടപ്പില്‍ നിന്നും അദ്ദേഹം പര്യടനം ആരംഭിച്ചു.
സെന്റ് ജൂലിയാന കോണ്‍വെന്റ് സന്ദര്‍ശിച്ച് സിസ്റ്റര്‍മാരോട് വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഫാത്തിമ ആശുപത്രി, കോട്ടപ്പുറം പനങ്ങാട് മരിലയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, പനങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പളം യൂണിറ്റ് പ്രസിഡന്റ് അനിരുദ്ധന് പനച്ചിക്കലിനെ സന്ദര്‍ശിച്ചു.
വൈകിട്ട് കരുമാലൂര്‍ മണ്ഡലത്തിലായിരുന്നു വാഹന പര്യടനം. മാഞ്ഞാലിയില്‍ നിന്ന് ആരംഭിച്ച പര്യടനം തട്ടാപ്പടി, കൊങ്ങോര്‍പ്പള്ളി, ആലങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കോട്ടപ്പുറത്തു സമാപിച്ചു.